ന്യൂഡല്‍ഹി: കൂട്ടുകാരനെ വധിക്കാനുള്ള നീക്കത്തിനിടെ ഹരിയാന കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 1985 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് കുമാര്‍ ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റു മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്.
ബിസിനസ് തര്‍ക്കത്തെ തുടര്‍ന്നാണ് കൂട്ടുകാരനെ വധിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. ആയിരക്കണക്കിന് അധ്യാപകരെ നിയമ വിരുദ്ധമായി റിക്രൂട്ട് ചെയ്ത കുറ്റത്തിന് 2013ല്‍ ഇയാള്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ജയിലില്‍ വെച്ചാണ് ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. ഇല്ലാത്ത പരിക്ക് കാണിച്ച് ജാമ്യം നേടിയ പുറത്തിറങ്ങി കൊലപാതകം നടത്താന്‍ നീക്കം നടത്തുന്നതിനിടെയാണ് പോലീസ് പിടിയിലായിരിക്കുന്നത്.