ഓടുന്ന ബസില്‍ പീഡനശ്രമം; പുറത്തേക്കെറിയപ്പെട്ട 14കാരി മരിച്ചു

Posted on: April 30, 2015 11:04 am | Last updated: May 1, 2015 at 10:00 am

stop rapeമോഗ: പഞ്ചാബില്‍ ഓടുന്ന ബസിനുള്ളില്‍ പീഡനശ്രമം ചെറുത്ത മാതാവിനെയും മകളെയും ബസിന് പുറത്തേക്കെറിഞ്ഞു. മകള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ടക്ടര്‍ക്കെതിരെയും സഹയാത്രികര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇന്നലെയാണ് പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ അമ്മയെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്. എതിര്‍ത്ത ഇരുവരെയും പുറത്തേക്കെറിയുകയായിരുന്നു. മോഗയില്‍ നിന്ന് ഗുര്‍ദ്വാരയിലെ ബന്ധു വീട്ടിലേക്കു പോകുകയായിരുന്നു മാതാവും മകളും.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ‌ പഞ്ചാബ് സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.