Connect with us

National

മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Published

|

Last Updated

ചണ്ഢിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേക്ക് ഇന്ത്യ കാ്യമ്പയിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മിക്കുന്നതെന്നും അവരെ സഹായിക്കുക മാത്രമാണ് സരക്കാര്‍ ചെയ്യന്നതെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരില്‍ നിന്നാണ് മേക്ക് ഇന്‍ ഇന്ത്യ തുടങ്ങേണ്ടത്. അവരാണ് രാജ്യത്തിന്റെ നട്ടെല്ല്. ഇന്ത്യയെ നിര്‍മിക്കാനായി പാവപ്പെട്ടവര്‍ അധ്വാനിക്കുമ്പോള്‍ അത് മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതല്ലേ എന്നും രാഹുല്‍ ചോദിച്ചു.

Latest