Connect with us

International

നേപ്പാളിലെ ഭൂകമ്പം 80 ലക്ഷം ജനങ്ങളെ ബാധിച്ചു: യു എന്‍

Published

|

Last Updated

കാഠ്മണ്ഡു: കഴിഞ്ഞ ശനിയാഴ്ച നേപ്പാളിനെ വിറപ്പിച്ച ഭൂകമ്പം 80 ലക്ഷം ആളുകളെ ബാധിച്ചതായി ഐക്യരാഷ്ട്ര സഭ. 39 ജില്ലകളെയാണ് മൊത്തം ഭൂകമ്പം മോശമായി ബാധിച്ചത്. ഇതില്‍ 11 ജില്ലകളെയാണ് ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. 14 ലക്ഷം ആളുകള്‍ക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും ആവശ്യമായിട്ടുണ്ട്. തങ്ങളുടെ സഹായനിധിയില്‍ ആദ്യ പരിഗണന നല്‍കുന്നത് വെള്ളത്തിനും ഭക്ഷണത്തിനുമാണെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഭൂകമ്പം ബാധിച്ച മൊത്തം ആളുകളുടെ നാലില്‍ മൂന്ന് ഭാഗവും കാഠ്മണ്ഡുവിന് പുറത്താണ്. അതിനിടെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അടുത്ത പത്ത് ദിവസം മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും കാരണമാകുമെന്ന് ഭയപ്പെടുന്നു. കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ കടുത്ത വെല്ലുവിളിയാണ് അഭിമുഖീകരിക്കാനിരിക്കുന്നത്. നിരവധി ആളുകള്‍ക്ക് അടിയന്തരമായ മെഡിക്കല്‍ സഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി.

Latest