അഫ്ഗാനിസ്ഥാനില്‍ മണ്ണിടിഞ്ഞ് 52 പേര്‍ മരിച്ചു

Posted on: April 28, 2015 9:53 pm | Last updated: April 29, 2015 at 12:45 am
SHARE
Afghan villagers gather at the site of a landslide at the Argo district in Badakhshan
(ഫയല്‍ ചിത്രം)

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മണ്ണിടിഞ്ഞ് 52 പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ അഫ്ഗാനിലെ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തലസ്ഥാന നഗരമായ കാബൂളില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ ക്വാഹാന്‍ ജില്ലയിലാണ് ശക്തമായ മഴയെതുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. അഫ്ഗാനിലെ അവികസിത പ്രദേശമായ കഹ്വാനില്‍ മണ്ണിടിച്ചില്‍ നിത്യ സംഭവമാണ്.

കാണാതായവരില്‍ 25 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടും. യാത്രാ സൗകര്യം കുറഞ്ഞ മേഖലയിലാണ് അപകടം സംഭവിച്ചത്. റോഡ് സൗകര്യമില്ലാത്തതിനാല്‍ കഴിയാത്തതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് മാത്രമേ പ്രദേശത്തേക്ക് എത്താനാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here