മന്ത്രിസഭാ പുനഃസംഘടന അജണ്ടയിലില്ലെന്ന് സുധീരന്‍

Posted on: April 27, 2015 1:35 pm | Last updated: April 28, 2015 at 1:08 am

VM-SUDHEERAN-308x192തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. വക്താക്കള്‍ പാര്‍ട്ടിയോട് ആലോചിക്കാതെ അഭിപ്രായങ്ങള്‍ പറയുന്നതായി ആക്ഷേപമുണ്ടെന്നും അജയ് തറയിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ചു പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു.

അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ട് ഭരണം നിലനിര്‍ത്തേണ്ട കാര്യമില്ലെന്നും കരുണാകരനു നല്‍കാത്ത സംരക്ഷണം മറ്റാര്‍ക്കും നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നുമായിരുന്നു അജയ് തറയിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.