നേപ്പാളില്‍ നിന്ന് 1935 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

Posted on: April 27, 2015 10:02 am | Last updated: April 28, 2015 at 1:08 am
SHARE

nepalന്യൂഡല്‍ഹി: ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ നിന്നും ഇതുവരെ 1,935 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇനിയും നിരവധി ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണു വിവരം. ഇവരെ തിരികെയെത്തിക്കുന്നതിനായി തിങ്കളാഴ്ച ഇന്ത്യ 14 വിമാന സര്‍വ്വീസുകള്‍ കൂടി നടത്തും.

നേപ്പാളില്‍ തിങ്കളാഴ്ച രാവിലെയും തുടര്‍ ചലനങ്ങളുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണ് ഉണ്ടായത്. നേപ്പാളില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചു. ഇതിനായി ദുരന്ത നിവാരണ സേനയുടെ ആറു യൂണിറ്റുകളെക്കൂടി അവിടേക്കയക്കും.