Connect with us

Gulf

സോളാര്‍ ഇംപള്‍സ്: നഞ്ചിംഗ് അനുഭവവുമായി സ്വദേശി

Published

|

Last Updated

അബുദാബി: സൗരോര്‍ജം ഉപയോഗിച്ച് ലോകം ചുറ്റാനായി പുറപ്പെട്ട സോളാര്‍ ഇംപള്‍സിന്റെ ഭാഗമായ സംഘത്തിലെ സ്വദേശി യുവാവ് നഞ്ചിംഗ് നഗരത്തിന്റെ അനുഭവങ്ങള്‍ പങ്കിട്ടു. ഹസന്‍ അല്‍ റിദൈനി (25)യെന്ന സ്വദേശി യുവാവാണ് സോളാര്‍ ഇംപള്‍സിനെ അനുഗമിക്കുന്ന സംഘത്തോടൊപ്പം നഞ്ചിംഗില്‍ എത്തിയത്.
യു എ ഇയില്‍ കണ്ടതിനെക്കാള്‍ വീതിയുള്ള റോഡുകള്‍ കാണാനാവുമെന്ന് കരുതിയതല്ല. ചൈനയിലെ ഷാഗ്ഹായ് നഗരത്തില്‍ നിന്ന് അര മണിക്കൂര്‍ ദൂരം കിഴക്കോട്ട് റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ എത്തുന്നതാണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ യൂണിറ്റുകള്‍ നിറഞ്ഞ ഈ നഗരം. നഗരത്തിന്റെ വെടിപ്പും വൃത്തിയും തന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയതെന്നും അല്‍ റിദൈനി വ്യക്തമാക്കി.
വാണിജ്യവും സംസ്‌കാരവും കൂടിക്കലര്‍ന്നതാണ് ജിയാഗ്ഷു പ്രവിശ്യയുടെ തലസ്ഥാനമായ നഞ്ചിംഗ്. നഗരത്തിലെ യു എ ഇ കോണ്‍സുലേറ്റില്‍ ചെന്നപ്പോള്‍ മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച യുവതിയെ കാണാന്‍ സാധിച്ചത് ജീവിതത്തിലെ മറക്കാത്ത അനുഭവമായി. യു എ ഇയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ മസ്ദറില്‍ പഠിച്ചവര്‍ക്ക് ആഗോള കമ്പോളത്തില്‍ സ്ഥാനമുണ്ടെന്നത് അല്‍ഭുതകരമായ കാര്യമാണ്. ഏറെ അഭിമാനം തോന്നിയതുമായിരുന്നു അത്.
സോളാര്‍ ഇംപള്‍സിനെ പിന്തുടരുന്നത് തുടരുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ട്വിറ്റര്‍, ഇസ്റ്റാഗ്രാം എക്കൗണ്ടായ @hasanrtw പിന്തുടരാമെന്നും ഹസന്‍ പറഞ്ഞു.

Latest