ബംഗാളില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

Posted on: April 25, 2015 10:23 am | Last updated: April 26, 2015 at 5:38 pm

bengal muncipal electionകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണു കൊല്ലപ്പെട്ടത്. ബര്‍ദ്വാന്‍ ജില്ലയിലെ കത്വയിലുള്ള പോളിംഗ് ബൂത്തിനു മുമ്പിലായിരുന്നു സംഭവം. രാവിലെ ഏഴിനു തെരഞ്ഞെടുപ്പ് ആരംഭിച്ച ഉടനെയായിരുന്നു ആക്രമണം. സംഘര്‍ഷ സാധ്യതയുണ്ടന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു കര്‍ശന സുരക്ഷയിലാണു തിരഞ്ഞെടുപ്പു പുരോഗമിക്കുന്നത്.