പാക് മനുഷ്യാവകാശ പ്രവര്‍ത്തകയെ വെടിവെച്ചു കൊന്നു

Posted on: April 25, 2015 9:30 am | Last updated: April 25, 2015 at 9:30 am

sajeen mehboobഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു.ബലൂചിസ്താന്‍ പ്രവിശ്യയിലാണ് സംഭവം. സജീന്‍ മെഹ്മൂബ് എന്ന വനിതയാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ചത്. ബലൂചിസ്ഥാനില്‍ നിന്നുള്ള യുവാക്കളുടെ തിരോധാനത്തെ കുറിച്ച് ഇവര്‍ നടത്തിയ അന്വേഷണങ്ങള്‍ പാക് സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു.

ദ സെക്കന്‍ഡ് ഫ്‌ളോര്‍ എന്ന പേരില്‍ ഇവര്‍ ഒരു കഫേ നടത്തി വരികയായിരന്നു. വനിതകള്‍ ഒത്തുകൂടി ഇവിടെ ചര്‍ച്ചകളും സാഹിത്യ പ്രവര്‍ത്തനങ്ങളും കലാപരിപാടികളും മറ്റും നടത്തി വന്നിരുന്നു. ശരീരത്തില്‍ അഞ്ച് വെടിയുണ്ടകള്‍ തറച്ച നിലയിലായിരുന്ന സജീന്‍ മെഹ്മൂബിന്റെ മൃതശരീരം പോലീസ് കണ്ടെത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഇവര്‍ മരിച്ചുവെന്നും പോലീസ് അറിയിച്ചു.