Connect with us

Gulf

ഖലീഫ യൂണി. പ്രൊഫസര്‍ക്ക് നാസയുടെ അവാര്‍ഡ്

Published

|

Last Updated

അബുദാബി: ഖലീഫ യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസറായ ഡോ. ജോര്‍ജ് ഹിറ്റിന് നാസയുടെ അവാര്‍ഡ്. ചൊവ്വാ പര്യവേഷണത്തിനായി പുറപ്പെടുന്ന ശാസ്ത്രജ്ഞര്‍ ഉള്‍പെടെയുള്ളവരെ ഉയര്‍ന്ന വികിരണത്തില്‍ നിന്നു രക്ഷിക്കുന്നതിനുള്ള ഷീല്‍ഡിന്റെ കണ്ടുപിടുത്തത്തിനാണ് അവാര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് നാസ ആഗോളതലത്തില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ഇതില്‍ വിജയിച്ചാണ് ഡോ. ജോര്‍ജ് അവാര്‍ഡിന് അര്‍ഹനായത്. പുനരുപയോഗിക്കാവുന്ന സംവിധാനമാണ് ഇതിനായി ഇദ്ദേഹം നാസക്ക് സമര്‍പിച്ചിരുന്നത്. 5,000 യു എസ് ഡോളര്‍ സമ്മാനമുള്ള നാസയുടെ അവാര്‍ഡ് തന്നെ ഞെട്ടിച്ചെന്ന് ഇദ്ദേഹം പ്രതികരിച്ചു. ഒന്നാം സമ്മാനമാണ് ജോര്‍ജിനെ തേടി എത്തിയിരിക്കുന്നത്. കഴിഞ്ഞ കാലത്തൊന്നും നടത്തിയ പ്രവര്‍ത്തികള്‍ ഇത്രത്തോളം മഹത്തായ ഒരു അംഗീകാരത്തിലേക്ക് എത്തിയിരുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.
ശൂന്യാകാശ പേടകങ്ങളില്‍ നിന്നുള്ള വികിരണം ഏല്‍ക്കുന്നത് പരമാവധി കുറക്കാന്‍ സഹായിക്കുന്ന കണ്ടുപിടുത്തത്തിന്റെ വിവരങ്ങളായിരുന്നു നാസയുടെ അവാര്‍ഡിനായി അയച്ചത്.

Latest