പാക്കിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: April 23, 2015 6:16 pm | Last updated: April 23, 2015 at 6:16 pm

pak air attackഇസ്‌ലാമാബാദ്: വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് ചാവേര്‍ സ്‌ഫോടകരും ഉള്‍പ്പെടുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ മേഖലയിലെ തീവ്രവാദ കേന്ദ്രങ്ങളും ആയുധങ്ങളും നശിപ്പിച്ചു. ഗോത്രമേഖല കേന്ദ്രീകരിച്ചുള്ള തീവ്രവാദ ശക്തികേന്ദ്രങ്ങള്‍ക്കെതിരേ സൈനിക ആക്രമണം ശക്തമാക്കിയെന്നും പാക്ക് സൈനിക വക്താവ് അറിയിച്ചു.