കൊച്ചിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

Posted on: April 23, 2015 12:20 pm | Last updated: April 24, 2015 at 12:15 am

janasamparkkam

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കൊച്ചിയില്‍ തുടങ്ങി. സഹായം തേടി നിരവധിയാളുകളാണ് പരാതിയുമായി എത്തിയിട്ടുള്ളത്. കൊച്ചിയില്‍ മാലിന്യം പ്രശ്‌നത്തിനു ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പഠനം നടത്തുന്നതിന് അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ വീടുകളില്‍ നേരിട്ടു പാചകവാതകം എത്തിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുമുള്ള നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
.ജില്ലയിലെ മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവരും എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും മുഖ്യമന്ത്രിക്കാപ്പമുണ്.