ഡോക്ടര്‍മാര്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ മുസ്‌ലിംലീഗ് പ്രക്ഷോഭത്തിന്

Posted on: April 23, 2015 9:17 am | Last updated: April 23, 2015 at 9:17 am
SHARE

muslim-leagu1പെരിന്തല്‍മണ്ണ: സ്വകാര്യാശുപത്രികള്‍ രോഗികളോട് കാണിക്കുന്ന സാമ്പത്തിക ചൂഷണത്തിനും ഡോക്ടര്‍മാര്‍ അമിതമായ ഫീസ് ഈടാക്കുന്നതിനെതിരെയും മുസ്‌ലിംലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. സ്വകാര്യ ആശുപത്രികള്‍ പാവപ്പെട്ട രോഗികളെ ചികിത്സയുടെ പേരില്‍ സാമ്പത്തികവും മാനസികവുമായ ചൂഷണം നടത്തുകയാണെന്ന് ലീഗ് ആരോപിച്ചു. ഡോക്ടര്‍മാര്‍ ഫീസിനത്തില്‍ 500 രൂപ വരെ വാങ്ങിച്ച് രോഗികളെ ക്രൂരമായാണ് പീഡിപ്പിക്കുന്നത്. ഇതവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ പ്രാക്ടീസ് നടത്തികൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുടെ വീട്ടുപടിക്കലേക്കും മാര്‍ച്ച് നടത്താന്‍ മുസ്‌ലിംലീഗ് യോഗം തീരുമാനിച്ചു. പി കെ മുഹമ്മദ്‌കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പച്ചീരി ഫാറൂഖ്, കൊളക്കാടന്‍ ആസിഫ്, പി ബശീര്‍, കുറ്റീരി മാനുപ്പ പ്രസംഗിച്ചു.