ബിഹാറിലെ ചുഴലിക്കൊടുങ്കാറ്റ്: മരണം 44 ആയി

Posted on: April 23, 2015 9:40 am | Last updated: April 24, 2015 at 12:15 am
SHARE

 

People repairing house in Malda after stormപാറ്റ്‌ന: ബിഹാറില്‍ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44ആയി. ചൊവ്വാഴ്ച രാത്രിയിലാണ് കൊടുങ്കാറ്റുണ്ടായത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിനു കുടിലുകള്‍ തകര്‍ന്നടിഞ്ഞു. പതിനായിരക്കണക്കിന് ഏക്കറിലെ കാര്‍ഷികവിളകള്‍ നശിക്കുകയും ചെയ്തു. പത്തുജില്ലകളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്.

മരിച്ചവരുടെ ബന്ധുക്കള്‍ക്കു നാലുലക്ഷം രൂപ അടിയന്തര സഹായധനം നല്‍കുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനായി അദ്ദേഹം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

CDLoBAkUgAAUzuu