റാലിക്കിടെ കര്‍ഷകന്റെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ടു

Posted on: April 22, 2015 6:54 pm | Last updated: April 22, 2015 at 6:54 pm

farmer suicideന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ എ പിയുടെ പ്രതിഷേധ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡല്‍ഹി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശപ്രകാരമാണു നടപടി.

കേന്ദ്ര സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനെതിരേ എ എ പി സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെയായിരുന്നു രാജസ്ഥാനില്‍നിന്നുള്ള കര്‍ഷകന്‍ ജീവനൊടുക്കിയത്.