Connect with us

Wayanad

വര്‍ഗീയ പ്രസ്താവനകള്‍ രാജ്യത്തിന്റെ അടിത്തറയിളക്കും: കെ പി എ മജീദ്‌

Published

|

Last Updated

കല്‍പ്പറ്റ: മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവകേരള യാത്രക്ക് സുഗന്ധ വിളകളുടെ നാട്ടില്‍ ആവേശോജ്ജ്വല സ്വീകരണം. 11 ജില്ലകളിലെ സ്വീകരണങ്ങളേറ്റുവാങ്ങി മലമുകളിലെത്തിയ യാത്രയെ ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ മുസ്്‌ലിം ലീഗിന്റെയും യൂത്ത് ലീഗ്, എം എസ് എഫ്, എസ് ടി യു തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തരുവണയിലെയും സുല്‍ത്താന്‍ ബത്തേരിയിലെയും സ്വീകരണത്തിനുശേഷം കല്‍പ്പറ്റയില്‍ നടന്ന സമാപന സമ്മേളനം മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു.
ബി ജെ പിയുടെ മൗനാനുവാദത്തോടെ നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ബോധപൂര്‍വ്വം നടപ്പിലാക്കുന്ന ഘര്‍വാപസിയും ഗോവധ നിരോധനവും മൂലം രാജ്യം ലോകത്തിനു മുന്നില്‍ തലകുനിക്കേണ്ടി വരും. മതേതരത്വം സംരക്ഷിക്കാന്‍ യൂത്ത് ലീഗ് നടത്തുന്ന യുവകേരളയാത്ര ചരിത്രദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി അതിഥികളെ സ്വീകരിച്ചു.
ക്ഷേത്ര കമ്മിററി അംഗങ്ങളായ ഡി.പി രാജരേഖരന്‍, ബാബു പഴുപ്പത്തൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മധുരപലഹാരങ്ങളും കഴിച്ചാണ് നേതാക്കള്‍ മടങ്ങിയത്.അവഗണനയുടെ തുരുത്തില്‍ കരയറിയാതെ വിറങ്ങലിച്ച സമുദായത്തെ കരയിലെത്തിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നേടിത്തന്ന മുസ്്‌ലിം ലീഗിന്റെ മതേതര സേവനങ്ങള്‍ക്കായി കാലം പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് വര്‍ഗീയതക്കെതിരെ മതേതര കേരളം എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് യാത്ര നടത്തുന്നത്. ചരിത്രയാത്രക്കു ഇതിനുമുമ്പ് മറ്റൊരു യുവസംഘടനക്കും ലഭിക്കാത്ത സ്വീകരണമാണ് ജില്ലയിലെങ്ങും ലഭിച്ചത്. ലക്കിടിയെലെ സ്വീകരണത്തിനുശേഷം വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ വഴി തരുവണയില്‍ എത്തിച്ചേര്‍ന്ന ജാഥയെ അഞ്ചാം മൈലില്‍ നിന്നും തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരണ കേന്ദ്രമായ തരുവണയിലേക്ക് ആനയിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ തരുവണയില്‍ നടന്ന പൊതു സമ്മേളനം സി.മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പനമരം, നെല്ലിയമ്പം വഴി ബത്തേരിയിലേക്ക് പുറപ്പെട്ട ജാഥക്ക് മണ്ഡലം അതിര്‍ത്തിയായ മാനിക്കുഴിയില്‍ വെച്ച് സമ്മേളന നഗരിയായ സ്വതന്ത്ര്യ മൈതാനിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് സമാപനകേന്ദ്രമായ കല്‍പ്പറ്റയിലെത്തിയ യാത്രയെ മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് നിന്ന് പ്രകടനത്തോടെ പ്രവര്‍ത്തകര്‍ വരവേറ്റു. കല്‍പ്പറ്റയില്‍ നടന്ന സമാപന സമ്മേളനംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. എ കെ റഫീഖ് അധ്യക്ഷത വഹിച്ചു.

Latest