Connect with us

Kozhikode

ലക്ഷങ്ങള്‍ പാഴായി; ചെക്ക് ഡാം നോക്കുകുത്തി

Published

|

Last Updated

താമരശ്ശേരി: കുടിവെള്ള ക്ഷാമത്തിന് ആശ്വാസം കണ്ടെത്താനായി മുപ്പത ്‌ലക്ഷം ചെലവഴിച്ച് പണിത ചെക്ക് ഡാം നോക്കുകുത്തിയായി. കാരാടി വട്ടക്കുണ്ട് പാലത്തിന് സമീപത്തായുള്ള ചെക്ക് ഡാമിന്റെ ചീര്‍പ്പുകള്‍ നീക്കം ചെയ്തതിനാല്‍ തോട്ടില്‍ വെള്ളം കെട്ടിനില്‍ക്കില്ല. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പദ്ധതി പ്രകാരമുള്ള 30 ലക്ഷം ചെലവഴിച്ചാണ് ചെമ്പ്ര ഭാഗത്തെ നൂറില്‍പരം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതിയുടെ കിണറിന് സമീപത്തായി മാസങ്ങള്‍ക്ക് മുമ്പ് ചെക്ക് ഡാം നിര്‍മിച്ചത്. തോട്ടില്‍ വെള്ളം തടഞ്ഞുനിര്‍ത്തി സമീപത്തെ കിണറുകളിലെ ജലനിരപ്പ് ഉയര്‍ത്തുകയാണ് ചെക്ക് ഡാമിന്റെ ലക്ഷ്യം. ചെക്ക്ഡാം പ്രവര്‍ത്തനക്ഷമമായത് മുതല്‍ ഇവിടെ വെള്ളം കെട്ടിനില്‍ക്കാറില്ല. രണ്ട് ചീര്‍പ്പുകളും ഉയര്‍ന്ന് നില്‍ക്കാന്‍ അടിയില്‍ കല്ലെടുത്ത് വെക്കുകയായിരുന്നു നേരത്തെ ചെയ്യാറുള്ളത്. ഇതിനായുളള കല്ലുകളും ഇവിടെ സൂക്ഷിച്ചുവെക്കും. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ചെക്ക് ഡാമിന്റെ രണ്ട് ചീര്‍പ്പുകളും എടുത്തുമാറ്റി. ചീര്‍പ്പുകള്‍ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിച്ച് പൂട്ടിയിടാറാണ് പതിവെങ്കിലും ഇവ നീക്കം ചെയ്യാവുന്ന രൂപത്തിലായിരുന്നു സ്ഥാപിച്ചിരുന്നത്. ഫലത്തില്‍ ചെക്ക് ഡാമിന്റെ പേരില്‍ ചെലവഴിച്ച ലക്ഷങ്ങള്‍ വെള്ളത്തിലായി. ചീര്‍പ്പുകള്‍ അപഹരിച്ചത് ആരാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും അറിയില്ല.

 

Latest