Connect with us

Kozhikode

ന്യൂജനറേഷന്‍ അരക്ഷിതാവസ്ഥ ഇല്ലാതാക്കാന്‍ മതബോധം അനിവാര്യം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

കൊടുവള്ളി: സാമൂഹിക പ്രതിപത്തിയില്ലാത്തവരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരുമായ പുതുതലമുറ വളര്‍ന്നുവരുന്നത് മതബോധമില്ലാത്തതുകൊണ്ടാണെന്ന തിരിച്ചറിവ് രക്ഷിതാക്കള്‍ക്കുണ്ടാകണമെന്ന് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി.
തെച്ച്യാട് അല്‍ ഇര്‍ശാദ് അഞ്ചാമത് വാര്‍ഷിക പ്രഭാഷണത്തിന്റെ രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏലംകുളം അബ്ദുര്‍റശീദ് സഖാഫി “മാതൃകാ കുടുംബവും ആചാരവും” എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ചു.
“ബന്ധങ്ങള്‍ ബാധ്യതകള്‍” എന്ന വിഷയത്തില്‍ അബ്ദുര്‍റശീദ് സഖാഫി ഇന്ന് പ്രഭാഷണം നടത്തും. എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. നാളെ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും സമാപന ദിവസമായ വെള്ളിയാഴ്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും പ്രഭാഷണം നടത്തും. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രീ സിവില്‍ സര്‍വീസ് എട്ടാംക്ലാസ് വാര്‍ഷിക പരീക്ഷാ സംസ്ഥാന റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് സി മോയിന്‍ കുട്ടി എം എല്‍ എ സമ്മാനം നല്‍കും. മജീദ് കക്കാട്, അബ്ദുസ്സമദ് സഖാഫി സംസാരിക്കും.