എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു

Posted on: April 22, 2015 8:49 am | Last updated: April 23, 2015 at 12:07 am

shivankuttiതിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. മറ്റ് ജില്ലകളില്‍ ഭരണ കേന്ദ്രങ്ങളും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. സെക്രട്ടറിയേറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് റോഡ് വി.ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തിലാണ് ഉപരോധിക്കുന്നത്. ഇതുവഴിയാണ് മന്ത്രിസഭാ യോഗത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തേണ്ടത്്. ബേക്കറി ജംഗ്ഷന്‍ ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു.