ഇന്ത്യയുടെ വൈവിധ്യത പ്രത്യേക മതത്തിന്റെ പൈതൃകമല്ല: സുനില്‍കുമാര്‍ എം.എല്‍.എ

Posted on: April 21, 2015 4:12 pm | Last updated: April 21, 2015 at 10:52 pm
SHARE

kuwait rscകുവൈത്ത്: ഭാരതത്തിന്റെ വൈവിധ്യത ഏതെങ്കിലും പ്രത്യേക മതത്തിന്റെ പൈതൃകമായി കൊട്ടിഘോഷിക്കേണ്ടതല്ലെന്ന് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന സൗഹൃദാന്തരീക്ഷത്തിന് തടസ്സം വന്നാല്‍ രാജ്യം ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവവികസന സഭയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐ.സി.എഫ് പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സുന്നി ജംഇയ്യ ത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ വി.പി.എം.ഫൈസി വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.ആര്‍.എസ്.സി. ജി.സി.സി.കവീനര്‍ ടി.എ.അലി അക്ബര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ.ഗോപകുമാര്‍, അബ്ദുല്ല വടകര, ശുകൂര്‍ കൈപ്പുറം പ്രസംഗിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, സയ്യിദ് ഹബീബ് ബുഖാരി, അഹ്മദ് കെ മാണിയൂര്‍, ആബിദ് ഐ ബ്ലാക്ക്.ടി.എ ലത്തീഫ്, മലബാര്‍ അഫ്‌സല്‍ ഖാന്‍, ഹബീബ്‌കോയ സംബന്ധിച്ചു. സാദിഖ് കൊയിലാണ്ടി സ്വാഗതവും റഫീഖ് കൊച്ചനൂര്‍ നന്ദിയും പറഞ്ഞു.