ഒറീസ മുന്‍ മുഖ്യമന്ത്രി ജെ ബി പട്‌നായിക്ക് അന്തരിച്ചു

Posted on: April 21, 2015 12:34 pm | Last updated: April 21, 2015 at 10:52 pm

jb patnaikഭുവനേശ്വര്‍: ഒറീസ മുന്‍ മുഖ്യമന്ത്രി ജെ ബി പട്‌നായിക്ക് അന്തരിച്ചു. 89 വയസ്സായിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൂന്ന് തവണ അദ്ദേഹം ഒറീസ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014 ഡിസംബര്‍ വരെ അദ്ദേഹം അസമിലെ ഗവര്‍ണറായിരുന്നു.

ഭാര്യ: ജയന്തി പട്‌നായിക്ക്, മക്കള്‍: പൃഥ്വി ബല്ലവ് പട്‌നായിക്ക്, സുദാത്ത പട്‌നായിക്ക്, സുപ്രിയ പട്‌നായിക്ക്.