മര്‍കസ് ഗാര്‍ഡന്‍ ദഅ്‌വാ പ്രവേശനം

Posted on: April 21, 2015 12:39 am | Last updated: April 20, 2015 at 11:40 pm

Examകോഴിക്കോട്: ഈ വര്‍ഷം പത്താം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മര്‍കസ് ഗാര്‍ഡന്‍ മദീനതുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിന്റെ ഹയര്‍ സെക്കന്‍ഡറി പ്രോഗ്രാമിലേക്കുള്ള പ്രവേശന എഴുത്ത് പരീക്ഷ നാളെ നടക്കും. കേരളത്തില്‍ അല്‍-ഫിര്‍ദൗസ് ദഅ്‌വ കോളജ് പുത്തനത്താണി, മര്‍കസ് ഗാര്‍ഡന്‍ പൂനൂര്‍ , ഇസ്‌റ വാടാനപ്പള്ളി, ദാറുല്‍ ഫതഹ് തൊടുപുഴ, അല്‍ ഇഹ്‌സാന്‍, ലത്വീഫിയ ഇസ്‌ലാമിക് കോംപ്ലക്‌സ് ഷിറിയ, അല്‍-അബ്‌റാര്‍ എന്നീ കേന്ദ്രങ്ങളിലും കര്‍ണ്ണാടകയില്‍ മാര്‍കിന്‍സ് ബെംഗളൂരു, അല്‍-നൂര്‍ എജ്യുകേഷന്‍ സെന്റര്‍ മൈസൂര്‍, മര്‍കസുല്‍ ഹിദായ കൊടക് എന്നീ കേന്ദ്രങ്ങളിലുമായിരിക്കും എഴുത്തുപരീക്ഷ നടക്കുക. വിദ്യാര്‍തിഥികള്‍ എസ് എസ് എല്‍ സി മാര്‍ക്ക്‌ലിസ്റ്റ് കോപ്പിയും പൂരിപ്പിച്ച അപേക്ഷാഫോമുമായി രാവിലെ ഒമ്പത് മണിക്ക് അതത് സെന്ററുകളില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2220884, 9946569571, 9747215499