Connect with us

Kozhikode

മഹല്ലിലെ സാമൂഹികക്രമം ശിഥിലമാക്കുന്ന വിഘടിത നീക്കം കരുതിയിരിക്കണം: എസ് എം എ

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ മഹല്ലുകളിലും മദ്‌റസകളിലും നിലവിലുള്ള സാമൂഹികക്രമം താറുമാറാക്കുകയും കൈയേറ്റത്തിന് പ്രേരണ നല്‍കുകയും ചെയ്യുന്ന വിഘടിത നീക്കത്തെ കരുതിയിരിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന കമ്മിറ്റി മഹല്ലുകളോടും സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു. സൗഹാര്‍ദ അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മഹല്ല്, സ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ വരുന്നത് കേരള സുന്നി സമൂഹം പൊറുക്കില്ല. സമസ്ത ഇവിടെ മഹല്ല്, സ്ഥാപനങ്ങള്‍ നേരിട്ട് സ്ഥാപിക്കുകയോ നടത്തുകയോ ചെയ്യുന്നില്ല. മറിച്ച് അതത് പ്രാദേശിക കമ്മിറ്റികളും നാട്ടുകാരുമാണ് നേതൃത്വം നല്‍കുന്നതെന്നിരിക്കെ ഒരു വിഭാഗത്തെ മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമം നീതീകരിക്കാനാവില്ല. സുന്നി സമൂഹം ഈ വിഘടിത നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണം.
യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. കെ എം എ റഹീം, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, വി എം കോയ മാസ്റ്റര്‍, ഇ യഅ്ഖൂബ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി, പി കെ അബൂബക്കര്‍ മൗലവി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.