ഐപിഎല്‍: ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

Posted on: April 20, 2015 11:42 pm | Last updated: April 20, 2015 at 11:42 pm

gautam-gambhir-v-dd-ipl-2015ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് ജയം. വിജയലക്ഷ്യമായ 147 റണ്‍സ് 18.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത നേടി. കൊല്‍ക്കത്തയ്ക്കു വേണ്ടി നായകന്‍ ഗൗതം ഗംഭീര്‍ 49 പന്തില്‍ 60 റണ്‍സ് നേടി. യൂസഫ് പത്താന്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു.