പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രി പുരസ്‌ക്കാരം റാഷിദ് പൂമാടത്തിനും സിബി കടവിലിനും

Posted on: April 20, 2015 8:30 pm | Last updated: April 21, 2015 at 1:07 am

Rashid and sibiഅബുദാബി: യു .എ .ഇ യില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അബുദാബി ഇന്ത്യന്‍ മുസ്ലിം കള്‍ചറല്‍ സെന്റെര്‍ ( ഐ എം സി സി ) ഏര്‍പ്പെടുത്തിയ പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രി പുരസ്‌ക്കാരത്തിന് പത്ര മേഖലയില്‍ സിറാജ് അബൂദബി ബ്യൂറോ ഇന്‍ചാര്‍ജ് റാഷിദ് പൂമാടവും ചാനല്‍ മേഖലയില്‍ ഏഷ്യാനെറ്റിലെ അബുദാബി റിപ്പോര്‍ട്ടര്‍ സിബി കടവിലും അര്‍ഹനായി.

ഒന്‍പത് വര്‍ഷമായി സിറാജില്‍ ലേഖകനായ റാഷിദ് നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ ടി വി കുഞ്ഞഹമ്മദ് – ഫാത്തിമ ദമ്പതികളുടെ മകനാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശിയായ സിബി കടവില്‍ മൂന്ന് വര്‍ഷമായി ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്നു.

ജനസേവനത്തിനായി ഒരു ആയുഷ്‌ക്കാലം മുഴുവനും ഉഴിഞ്ഞ് വെച്ച ആദര്‍ശ ശാലിയായിരുന്നു സേട്ട് സാഹിബ് എന്ന് ഐ എം സി ,സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .22 വര്‍ഷമായി യു എ ഇ യില്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത്പ്രവര്‍ത്തികുന്ന ഐ എം സി സി നല്‍കുന്ന പ്രഥമ സേട്ട് സാഹിബ് മാധ്യമ അവാര്‍ഡാണ് ഈ വര്‍ഷത്തേത്. അടുത്ത ദിവസം അബുദാബി കേരളാ സോഷ്യല്‍ സെന്റെറില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചൂ.