മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി

Posted on: April 20, 2015 1:23 pm | Last updated: April 20, 2015 at 10:10 pm

11161336_10152790282036404_8349360393167223717_nതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. കരുതല്‍ 2015 എന്ന പരിപാടിയില്‍ പരിഹാരം തേടി രണ്ട് ലക്ഷത്തിലധികം പരാതികളാണ് ഇതിനകം ലഭിച്ചത്. ഇത്തവണ ഓരോ ജില്ലയിലും സങ്കീര്‍ണമായ പരാതിയുള്ള നൂറ് പേരെ മാത്രമേ മുഖ്യമന്ത്രി നേരില്‍ കാണുകയുള്ളൂ. മുഖ്യമന്ത്രിയെ സഹായിക്കാന്‍ നൂറ് പേരടങ്ങിയ ഉദ്യോഗസ്ഥ സംഘവുമുണ്ട്. മറ്റു പരാതികള്‍ അതത് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ പരിശോധിക്കും.