ലിബിയയില്‍ 30 പേരെ കൊലപ്പെടുത്തുന്ന വീഡിയോ ഇസില്‍ പുറത്തുവിട്ടു

Posted on: April 19, 2015 6:35 pm | Last updated: April 20, 2015 at 12:01 am
SHARE

isil-terrorismകൈറോ: ഇസില്‍ ഭീകരര്‍ തങ്ങളുടെ കിരാതകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വീണ്ടും പുറത്തുവിട്ടു. ലിബിയയിലെ എത്യോപ്യന്‍ ക്രൈസ്തവരായ 30 പേരെ തലയറുത്തും വെടിവെച്ചും കൊല്ലുന്നതിന്റെ വീഡിയോയാണ് ഇസില്‍ പുറത്തുവിട്ടിരിക്കുന്നത്. 15 പേരെ ഒരു ബീച്ചില്‍ നിരത്തിനിര്‍ത്തി തലയറുക്കുന്നതും മറ്റു 15 പേരെ വെടിവെച്ച് കൊല്ലുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെയും ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്യുന്ന ഇസില്‍ വീഡിയോകള്‍ പുറത്തുവന്നിരുന്നു. അതേസയമം, വീഡിയോ ഒറിജിനല്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.