സണ്‍റൈസേഴ്‌സിനെതിരെ ഡല്‍ഹിക്ക് നാല് റണ്‍സ് ജയം

Posted on: April 18, 2015 9:44 pm | Last updated: April 18, 2015 at 11:52 pm

delhi devilsവിശാഖപട്ടണം: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡയര്‍ഡെവിള്‍സിന് ആവേശോജ്ജ്വല ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ നാലു റണ്‍സിനു ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പരാജയപ്പെടുത്തിയത്. അവസാന ഓവറില്‍ ജയത്തിലേക്കു 10 റണ്‍സ് വേണ്ടിയിരുന്ന ഹൈദരബാദിന് ആറു റണ്‍സ് മാത്രമാണു നേടാനായത്.

നേരത്തെ ജെ പി ഡുമിനിയുടെയും(54) ശ്രേയസ് അയ്യറുടെയും (60) അര്‍ധ സെഞ്ച്വറി മികവിലാണു ഡല്‍ഹി മാന്യമായ സ്‌കോറിലെത്തിയത്. ബാറ്റിംഗില്‍ ആളിക്കത്തിയ ഡുമിനി പന്തുകൊണ്ടും ഹൈദരാബാദിനു നാശംവരുത്തി. മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഡുമിനി നാലു വിക്കറ്റാണു വീഴ്ത്തിയത്.