സരിതയുടെ കത്തില്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ബിജു രാധാകൃഷ്ണന്‍

Posted on: April 18, 2015 6:22 pm | Last updated: April 18, 2015 at 11:52 pm
SHARE

biju-radhakrishnan1തിരുവനന്തപുരം: സരിത എസ് നായര്‍ കത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്നു സോളാര്‍ കേസിലെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണന്‍. തട്ടിപ്പുകേസില്‍ തിരുവനന്തപുരം എ സി ജെ എം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ബിജു ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞത്.

തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ രഹസ്യമൊഴിയോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. മന്ത്രിമാരടക്കം പ്രമുഖരുടെ പേരുകള്‍ കോടതിയില്‍ പറയുമെന്നും ബിജു പറഞ്ഞു. തനിക്കു പറയാനുള്ള കാര്യങ്ങള്‍ രഹസ്യമൊഴിയായി രേഖപ്പെടുത്തണമെന്ന ബിജു രാധാകൃഷ്ണന്റെ അപേക്ഷ കോടതി മേയ് രണ്ടിനു പരിഗണിക്കും.