Connect with us

Wayanad

ആക്ഷന്‍ കമ്മിറ്റി സമരം ലക്ഷ്യം കണ്ടു; ബീവറേജ് ഔട്ട്‌ലറ്റ് അടച്ചുപൂട്ടാന്‍ തീരുമാനം

Published

|

Last Updated

കല്‍പ്പറ്റ: ആറു ദിവസം നീണ്ട്ുനിന്ന മദ്യഷോപ്പ് ഉപരോധ സമരം കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ബീവറേജ് ഔട്ട്‌ലറ്റ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതോടെ അവസാനിപ്പിച്ചു. ഹൈകോടതിയുടെ സ്‌റ്റേ വെക്കേറ്റ് ചെയ്ത രേഖയും മുനിസിപ്പാലിറ്റിയുടെ സ്‌റ്റോപ് മെമ്മോ ലഭിച്ചിട്ടും തുറന്നു പ്രവര്‍ത്തിച്ചതിനെതിരെ ജനകീയ സമര സമിതി നടത്തിയ സമരം ചരിത്ര വിജയമാണെന്ന് സമിതി നേതാക്കള്‍ അറിയിച്ചു.
ആറു ദിവസത്തെ ജനകീയ രോഷത്തിന് അനുകൂലമായ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് രാഷ്ട്രീയ നേതാക്കള്‍ അറിയിച്ചു.
ആറാം ദിവസത്തെ സമരം എം.ഐ. ഷാനവാസ് എം.പി ഉദ്ഘടാനം ചെയ്തു. കലക്ടറോട് മദ്യഷാപ്പ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.എല്‍. പൗലോസ്, പി.പി. ആലി, എന്‍.കെ. റഷീദ്, വി.എ. മജീദ്, എ.പി. ഹമീദ്, കെ.കെ. ഹംസ, പി.കെ. അബു, മണ്ണാര്‍ക്കാട് സലീം ഖാസി, ഡോ. ലക്ഷ്മണന്‍, റസാഖ് കല്‍പറ്റ, ഉമാശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
സമര സമിതി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവും ലഡു വിതരണവും നടത്തി.
സമര സമിതി നേതാക്കളായ ഫാ. ഫ്രാന്‍സന്‍, എ. ചന്ദ്രന്‍, ജഷീര്‍ പള്ളിവയല്‍, എം.സി. ജലീല്‍, വി. നൗഷാദ്, ബെന്നി ചെറിയാന്‍, പി.ഒ. മുഹമ്മദ്, അറക്കല്‍ സലീം, അറക്കല്‍ ഹാരിസ്, പി.പി. രാജന്‍, ടി.ജി. ആന്റണി, എലിസബ്ധ് ഫര്‍ണാണ്ട്‌സ്, കെ. അജിത, മേരി കുഞ്ഞപ്പന്‍, ആന്‍സി, ജോസ് പുത്തന്‍പുരക്കല്‍, മുനീര്‍ പൊഴുതന, വാക്‌സന്‍, പി. ഷാജി, കെ.ആര്‍.സി. നായര്‍, കിഴക്കയില്‍ മൂസ എന്നിവര്‍ നേതൃത്വം നല്‍കി.

Latest