മന്ത്രിമാര്‍ കോഴ വാങ്ങിയതിനെ കുറിച്ച് അന്വേഷിക്കണം: ആര്‍ ബാലകൃഷ്ണപിള്ള

Posted on: April 18, 2015 8:55 am | Last updated: April 18, 2015 at 11:51 pm

balakrishna-pillai3തിരുവനന്തപുരം: മന്ത്രിമാര്‍ കോഴ വാങ്ങിയതിനെ കുറിച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്(ബി)നേതാവ് ആര്‍ ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത നല്‍കി. കെഎം മാണിക്കും അനൂബ് ജേക്കബിനുമെതിരെയാണ് പരാതി നല്‍കിയത്.

അരി മില്ലുടമകളില്‍ നിന്നും ക്വാറി ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്നാണു കെഎം മാണിക്കെതിരെയുള്ള ആരോപണം.

കണ്‍സ്യൂമര്‍ ഫെഡിലും രജിസ്‌ട്രേഷന്‍ വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതില്‍ ക്രമക്കേടു നടത്തിയെന്നാണു അനൂപ് ജേക്കബിനെതിരെയുള്ള ആരോപണം. ഇക്കാര്യങ്ങള്‍ കാട്ടി മുമ്പു മുഖ്യമന്ത്രിക്ക് നല്‍കിയ രണ്ട് കത്തുകളുടെ പകര്‍പ്പും പരാതിക്കൊപ്പം വിജിലന്‍സിനു കൈമാറിയിട്ടുണ്ട്. ഇതില്‍ ഒരു കത്ത് മാണിക്കെതിരെയും രണ്ടാമത്തേത് അനൂപ് ജേക്കബിനുമെതിരെയുമുള്ളതാണ്.

ഇക്കാര്യത്തില്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണു പിള്ളയുടെ തീരുമാനം. വെള്ളിയാഴ്ച സോളാര്‍ കമ്മീഷനു മുമ്പില്‍ ബാലകൃഷ്ണപിള്ള മൊഴി നല്‍കിയിരുന്നു.