Connect with us

International

ചൈനയില്‍ മാധ്യമപ്രവര്‍ത്തകക്ക് ഏഴ് വര്‍ഷം തടവ്

Published

|

Last Updated

ടെഹ്‌റാന്‍: രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന കുറ്റം ചുമത്തപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകക്ക് ചൈനീസ് കോടതി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. രണ്ടായിരത്തില്‍ ഇന്റര്‍നാഷനല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റിയൂട്ട് തിരഞ്ഞെടുത്ത ലോകത്തെ 50 മാധ്യമപ്രവര്‍ത്തകരില്‍പ്പെട്ട 71 കാരിയായ ഗാഓ യുവാണ് ശിക്ഷിക്കപ്പെട്ടത്. പാശ്ചാത്യ രീതിയിലുള്ള ജമാധിപത്യത്തെ നിഷിതമായി വിമര്‍ശിക്കുന്നതും അത് പിന്തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടി ആഹ്വാനം ചെയ്യുന്നതുമായ 2013ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രമേയം വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. തടവ് ശിക്ഷ വിധിക്കുമ്പോള്‍ കോടതിയില്‍ ഗാഓ ഒന്നും മിണ്ടിയില്ലെന്ന് അവരുടെ അഭിഭാഷക ഷാംഗ് ബഓജുന്‍ പറഞ്ഞു.
എന്നാല്‍ വിധി അംഗീകരിക്കുന്നില്ലെന്ന് അവര്‍ സഹോദരിയോട് പറഞ്ഞു.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. അതേസമയം മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്ന ചൈനീസ് കോടതി വിധിക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമസ്വാതന്ത്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് വിധിയെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്റര്‍നാഷനലിലെ ഗവേഷകനായ വില്യം നീ പറഞ്ഞു.

---- facebook comment plugin here -----

Latest