Connect with us

Gulf

19-ാമത് ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങി

Published

|

Last Updated

ദുബൈ: ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡുമായി ബന്ധപ്പെട്ട ഈ വര്‍ഷത്തെ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി അധികൃതര്‍. ദുബൈ മംസറിലുള്ള അവാര്‍ഡ് കമ്മിറ്റിയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഉന്നതാധികാര സമിതിയുടെ യോഗത്തോടെയാണ് ഒരുക്കങ്ങള്‍ തുടങ്ങിയത്.
റമസാന്‍ ഒന്നു മുതല്‍ 20 വരെയുള്ള ദിവസങ്ങളിലായാണ് 19-ാമത് ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ പരിപാടികള്‍ നടക്കുക. മുന്‍വര്‍ഷങ്ങളെപ്പോലെ ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍, അറബിയുള്‍പെടെ വിവിധ ഭാഷകളിലെ പ്രഭാഷണ പരമ്പരകള്‍, ഖുര്‍ആനുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങള്‍ എന്നിവയാണ് നടക്കുക. മത്സരങ്ങളിലും പ്രഭാഷണങ്ങളിലും അതിഥികളായെത്തുന്നവര്‍ക്കുള്ള ക്ഷണം ഔദ്യോഗികമായി അയച്ചു തുടങ്ങിയതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹ അറിയിച്ചു.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് സഹകാരികളായ വിവിധ വ്യക്തികളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും ബന്ധപ്പെട്ട് അതിഥികളുടെ വിസ, താമസം തുടങ്ങിയ കാര്യങ്ങളുടെ നടപടികളും ആരംഭിച്ചിട്ടുണ്ട്. ദുബൈ മര്‍കസ്, സഅദിയ്യ തുടങ്ങിയ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്‍വര്‍ഷങ്ങളെപ്പോലെ ഈ വര്‍ഷവും മലയാള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാനവസരം അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.