പലരും പീഡിപ്പിച്ചുവെന്ന് സരിത പറഞ്ഞു; മജിസ്‌ട്രേറ്റിന്റെ വെളിപ്പെടുത്തല്‍

Posted on: April 17, 2015 6:25 pm | Last updated: April 17, 2015 at 10:56 pm
SHARE

sarithaകൊച്ചി: തന്നെ പലരും പീഡിപ്പിച്ചതായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ മൊഴി നല്‍കിയെന്ന് എറണാകുളം മുന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യ മജിസ്‌ട്രേറ്റ് എന്‍ വി രാജു. സോളാര്‍ കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴിയിലാണ് രാജു ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരെങ്കിലും ബലാലത്സംഗം ചെയ്‌തോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു സരിയുടെ മറുപടി. തുടര്‍ന്ന് ഈ കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസുമായി നേരിട്ട് ബന്ധമില്ലാത്തതിനാലാണ് മൊഴി രേഖപ്പെടുത്താതിരുന്നതെന്നും രാജു പറഞ്ഞു.

സോളര്‍ കേസില്‍ സരിതയുടെ മൊഴിരേഖപ്പെടുത്താതിരുന്നതിന് കുറ്റാരോപിതനായ മജിസ്‌ട്രേട്ടാണ് എന്‍.വി.രാജു.