സമസ്ത: പത്ത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: April 15, 2015 12:16 am | Last updated: April 15, 2015 at 12:16 am

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്ത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. പ്രസിഡണ്ട് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ കേരളത്തിലെ മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം, പാലക്കാട്, ജില്ലകളില്‍ നിന്നും കര്‍ണാടകയിലെ ദക്ഷിണകന്നട ജില്ലയില്‍ നിന്നും സഊദിഅറേബ്യയിലെ അല്‍ ജുബൈലില്‍ നിന്നും അപേക്ഷിച്ച മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി യോഗം ഉദ്ഘാടനം ചെയ്തു. ഹിദായത്തുസ്സിബിയാന്‍ മദ്‌റസ കാട്ടിക്കല്ല്-മലപ്പുറം, അല്‍ മദ്‌റസത്തുല്‍ അഹ്ദലിയ്യ ചേവാര്‍-കാസര്‍കോട്, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ബോട്ടുപുര വള്ളക്കടവ്-തിരുവനന്തപുരം, അല്‍ ഫാറൂഖ് മദ്‌റസ ചെറുമുണ്ട-മലപ്പുറം, മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ സുന്നി മദ്‌റസ അന്‍സാര്‍ നഗര്‍ മേല്‍മുറി -പാലക്കാട്, വലിയുല്ലാഹി അന്ത്രു പാപ്പ സുന്നി മദ്‌റസ പള്ളിപ്പറമ്പ് 9-ാം മയില്‍- പാലക്കാട്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പാമ്പുപാറ -പാലക്കാട്, സിറാജുല്‍ ഹുദാ മദ്‌റസ അമ്പിലാടി- കാസര്‍കോട്, ബുറൂജ് ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ സുന്നി മദ്‌റസ റസാ നഗര്‍ മൂടുപടുകോടി -ദക്ഷിണകന്നട, ഇമാം നവവി മദ്‌റസ ഫോര്‍ ഖുര്‍ആന്‍ ആന്റ് സുന്ന അല്‍ജുബൈല്‍-സഊദി അറേബ്യ എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം ലഭിച്ചത്.
കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പ്രൊഫ: എ കെ അബ്ദുല്‍ ഹമീദ്, പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ: കെ എം എ റഹീം, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, എന്‍ അലി അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.