Connect with us

Kasargod

1544 കുടുംബങ്ങള്‍ക്ക് നൂറ് തൊഴില്‍ദിനങ്ങള്‍: കാസര്‍കോട് ബ്ലോക്ക് വീണ്ടും ഒന്നാമത്

Published

|

Last Updated

കാസര്‍കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം 1544 കുടുംബങ്ങള്‍ക്ക് നൂറ് തൊഴില്‍ദിനങ്ങള്‍ നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വീണ്ടും ജില്ലയില്‍ ഒന്നാമതായി. 2013-14 സാമ്പത്തികവര്‍ഷവും ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് നൂറ് തൊഴില്‍ദിനങ്ങള്‍ നല്‍കി കാസര്‍കോട് ബ്ലോക്ക് തന്നെയായിരുന്നു മുന്നില്‍.
കഴിഞ്ഞ സാമ്പത്തികവര്‍ഷം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 1016 കുടുംബങ്ങള്‍ക്കും പരപ്പ ബ്ലോക്ക് 1010 കുടുംബങ്ങള്‍ക്കും മഞ്ചേശ്വരം 880 കുടുംബങ്ങള്‍ക്കും കാറഡുക്ക 852 കുടുംബങ്ങള്‍ക്കും നീലേശ്വരം 671 കുടുംബങ്ങള്‍ക്കുമാണ് നൂറ് തൊഴില്‍ദിനങ്ങള്‍ നല്‍കിയത്.
കാസര്‍കോട് ബ്ലോക്ക് 408281 തൊഴില്‍ദിനങ്ങളാണ് 2014-15ല്‍ നല്‍കിയത്. ഇതില്‍ പട്ടികജാതിക്കാര്‍ക്ക് 40844 തൊഴില്‍ദിനങ്ങളും പട്ടികവര്‍ഗ്ഗത്തിന് 2285 തൊഴില്‍ദിനങ്ങളും മറ്റുളളവര്‍ക്ക് 365152 തൊഴില്‍ദിനങ്ങളും ലഭിച്ചു. സ്ത്രീകള്‍ക്ക് 382235 തൊഴില്‍ദിനങ്ങളായിരുന്നു ലഭിച്ചത്. ബ്ലോക്കില്‍ 17226 കുടുംബങ്ങള്‍ക്കാണ് തൊഴില്‍കാര്‍ഡ് നല്‍കിയത്. ഇതില്‍ തൊഴില്‍ ആവശ്യപ്പെട്ട 9264 കുടുംബങ്ങളില്‍ 8155 കുടുംബങ്ങള്‍ക്ക് തൊഴില്‍കൊടുക്കുകയും ചെയ്തു.
കാസര്‍കോട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ ചെമ്മനാട് 130269 തൊഴില്‍ദിനങ്ങളും ചെങ്കള 83522 ബദിയടുക്ക 65999 മധൂര്‍ 61488 കുമ്പള 41267 മൊഗ്രാല്‍പുത്തൂര്‍ 25736 തൊഴില്‍ദിനങ്ങളുമായിരുന്നു നല്‍കിയത്. ഇതില്‍ 748 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ നല്‍കി ചെമ്മനാട് ഗ്രാമപഞ്ചായത്താണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ആറ് പഞ്ചായത്തുകളിലായി 11 വിഭിന്നശേഷിയുളള വ്യക്തികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.

Latest