നൊബേല്‍ ജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു

Posted on: April 13, 2015 3:53 pm | Last updated: April 13, 2015 at 3:53 pm

GUNTER GRASS
ബെര്‍ലിന്‍: വിഖ്യാത ജര്‍മന്‍ നോവലിസ്റ്റും നൊബേല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ദാസ് അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.

1927 ഒക്‌ടോബര്‍ 17നാണ് ഗുന്തര്‍ ഗ്രാസിന്റെ ജനനം. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മന്‍ സേനയില്‍ നിര്‍ബന്ധിത സേവനം നടത്തി യുദ്ധത്തടവുകാരനായി. യുദ്ധാനന്തരമുള്ള ദേശീയ അപരാധ ബോധത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ രചനകളില്‍ പ്രകടമായിരുന്നു. 1999ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ദി ടിന്‍ ഡ്രം എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ദ ഫ്‌ളൗ, ദ പ്ലബിയന്‍സ് റമോര്‍സ് ദി അപ്‌റൈസിങ്, മൈ സെഞ്ച്വറി, കാറ്റ് ആന്‍ഡ് മൗസ് ആന്‍ഡ് അദര്‍ റൈറ്റിംഗ്‌സ്, ടൂ ഫാര്‍ എഫീല്‍ഡ്, ഡോഗ് ഇയേഴ്‌സ് തുടങ്ങയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.