ബാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 20ലേക്ക് മാറ്റി

Posted on: April 13, 2015 1:54 pm | Last updated: April 14, 2015 at 5:53 pm

barന്യൂഡല്‍ഹി: ബാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം 20ലേക്ക് മാറ്റി. ബാര്‍ലൈസന്‍സ് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ ബാറുടമകള്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന ബാറുടകമകളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാറിന്റെ മദ്യനയം വിവേചനപരമാണെന്ന് ബാറുടമകള്‍ ഹരജിയില്‍ വാദിക്കുന്നു. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന ആവശ്യവും ഹരജിയിലുണ്ട്.