തീവ്രവാദത്തിന് പ്രധാനകാരണം വിദ്യാഭ്യാസത്തിന്റെ അഭാവം: കാന്തപുരം

Posted on: April 13, 2015 12:16 am | Last updated: April 13, 2015 at 12:16 am

kanthapuramപുതുശ്ശേരി: ലോകത്ത് വര്‍ധിച്ചുവരുന്ന ഭീകരവാദത്തിനും തീവ്രവാദത്തിനും പ്രധാനകാരണം മത- ഭൗതിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മനുഷ്യന്‍ സ്‌നേഹത്തിലും സമാധാനത്തിലും വര്‍ത്തിക്കണം.
എല്ലാ സമുദായങ്ങള്‍ക്കും അനുഗ്രമായി വന്ന മഹദ് വ്യക്തിത്വമാണ് പ്രവാചകര്‍ മുഹമ്മദ് നബി (സ)യെന്നും ലോകസമാധാനത്തിന് തിരുനബിയുടെ ചര്യ പിന്‍പറ്റലാണ് പോംവഴിയെന്നും കാന്തപുരം പറഞ്ഞു. പുതുശ്ശേരി വഖഫ് ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലവിലെ പുതുശ്ശേരി-മാഹി ട്രെയിന്‍ സര്‍വീസ് ദിവസം തോറുമാക്കണമെന്ന് വേദിയിലുണ്ടായിരുന്ന പുതുശ്ശേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയോട് കാന്തപുരം ആവശ്യപ്പെട്ടു. പുതുശ്ശേരി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പി വി അബ്ദുര്‍റഹ്മാന്‍, നാസിമുദ്ദീന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ പ്രസംഗിച്ചു.