ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Posted on: April 12, 2015 11:56 am | Last updated: April 12, 2015 at 11:56 am

rapeഗുരുവായൂര്‍: ഏഴ് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി രായംമരക്കാര്‍ വീട്ടില്‍ അശ്‌റഫ് (48) ആണ് അറസ്റ്റിലായത്. ഇയാളുടെ രണ്ടാമത്തെ ഭാര്യയിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. തയ്യല്‍തൊഴിലാളിയായ പ്രതി മുമ്പും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതിനാല്‍ കുട്ടിയെയും അനുജത്തിയെയും അകലാടുള്ള മാതാവിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.
മധ്യവേനലവധിയായതിനാല്‍ കുട്ടികളെ കോട്ടപ്പടിയിലെ വീട്ടില്‍ കൊണ്ടുവന്നതായിരുന്നു. ഈ മാസം രണ്ടിന് ബന്ധുവീട്ടില്‍പോയ മാതാവ് തിരിച്ചുവന്നപ്പോള്‍ കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ട് ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. പ്രതി സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.