ഗ്രാമസഞ്ചാരങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി

Posted on: April 12, 2015 9:33 am | Last updated: April 12, 2015 at 9:33 am

കോഴിക്കോട:് ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ആചരിക്കുന്ന ഉണര്‍ത്തു കാലം ക്യാമ്പയിനോനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന സെക്ടര്‍ പര്യടനം ഗ്രാമസഞ്ചാരത്തിന് ജില്ലയില്‍ തുടക്കമായി. പുതിയ പ്രവര്‍ത്തകര്‍ക്ക് സംഘടനയുടെ സമീപന രേഖ പഠിപ്പിക്കാനും പുതിയ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കാനുമാണ് പര്യടനം.
കോഴിക്കോട് കുറ്റിച്ചിറയില്‍ നടന്ന ജില്ലാതല ഉദ്ഘാടന സംഗമം ജില്ലാ പ്രസിഡണ്ട് സമദ് സഖാഫി മായനാട്, അലികുത്തുകല്‍ അധ്യക്ഷതവഹിച്ചു പി എ ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. റിയാസ് ടി കെ, എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഹാമീദലി സഖാഫി, ഇസ്മാഈല്‍ സഖാഫി കാരപ്പറമ്പ്, നിസാര്‍ തിരുവണ്ണൂര്‍, അശ്‌റഫ് അന്നശ്ശേരി, മുല്ലക്കോയതങ്ങള്‍, ഇല്‍യാസ് കുണ്ടുങ്ങല്‍, അബ്ദുറഹ്മാന്‍ സഖാഫി കൂളിമാട്, സഅദ് കുറ്റിച്ചിറ, സ്വാദിഖ് പന്നിയങ്കര എന്നിവര്‍ സംബന്ധിച്ചു. മാങ്കാവില്‍ നടന്ന സംഗമം കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സി കെ ശക്കീര്‍ അരിമ്പ്ര, അബ്ദുല്‍ കരീം നിസാമി വിഷയാവതരണംനടത്തി ഇബ്‌റാഹീം സഖാഫി താത്തൂര്‍, റശീദ് ഒടുങ്ങാക്കാട്, ജലില്‍ അഹ്‌സനി, ഇസ്മാഈല്‍ സഖാഫി പെരുമണ്ണ, സ്വഫ്‌വാന്‍ സഖാഫി, ശംസുദ്ദീന്‍ ചീക്കിലോട്, ജംശീദ് ദയാപുരം, അല്‍ഫാസ് ദയാവുരം സംബന്ധിച്ചു