ബാലകൃഷ്ണപിള്ള 81 ന്റെ നിറവില്‍

Posted on: April 12, 2015 12:20 am | Last updated: April 12, 2015 at 12:20 am

balakrishna-pillai3കൊട്ടാരക്കര: ആര്‍ ബാലകൃഷ്ണ പിള്ള എണ്‍പത്തൊന്നിന്റെ നിറവില്‍. വിവാദങ്ങള്‍ക്ക് ഒരു പകല്‍ വിട നല്‍കിയായിരുന്നു കൊട്ടാരക്കരയിലെ കീഴൂട്ട് വീട്ടില്‍ ഇന്നലെ പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും പിന്നെ അടുപ്പക്കാരും മാധ്യമ പ്രവര്‍ത്തകരുമാണ് ചെറു ആഘോഷങ്ങളിലും സദ്യവട്ടങ്ങളിലും പങ്കെടുത്തത്. ആഘോഷങ്ങളില്ലാത്തതിനാല്‍ ആരെയും ക്ഷണിച്ചില്ലെന്നും ഷഷ്ടിപൂര്‍ത്തി പോലും ആഘോഷിച്ചില്ലെന്നും പിള്ള പറഞ്ഞു. മീനത്തിലെ പൂരാടം നാളിലാണ് പിറന്നതെന്ന് അറിയാമെങ്കിലും പിറന്നാള്‍ ദിനം ഓര്‍മിപ്പിച്ചത് ഭാര്യ വത്സലയാണെന്ന് പിള്ള പറഞ്ഞു.