സുബാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രിയെ കാണും

Posted on: April 11, 2015 7:20 pm | Last updated: April 11, 2015 at 11:08 pm

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനത്തിനിടെ ബര്‍ലിനില്‍വച്ചാകും കൂടിക്കാഴ്ച നടക്കുക. നേതാജിയെയും കുടുംബാംഗങ്ങളെയും നെഹ്‌റുസര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നതായുള്ള രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്നു ബന്ധുക്കള്‍ പ്രധാനമന്ത്രിയോടാവശ്യപ്പെടും.