Connect with us

National

ആഡിഡ് ആക്രമണത്തിനിരയായവര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ സൗജന്യ ചികിത്സ നല്‍കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ആഡിഡ് ആക്രമണത്തിനിരയായവര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ സൗജന്യ ചികിത്സ നല്‍കണമെന്ന് സുപ്രീം കോടതി. ഇവര്‍ക്കാവശ്യമായ അടിയന്തര ചികിത്സകള്‍ നല്‍കണം. ഇത്തരത്തിലുള്ള ആക്രമണത്തിനിരയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. അത് അവര്‍ക്ക് പിന്നീടുള്ള ചികിത്സകള്‍ക്ക് ഉപകരിക്കും. ആസിഡ് ആക്രണത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
ആസിഡ് ആക്രമണത്തിരയാകുന്നവര്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
2014ല്‍ നിരവധി ആസിഡ് ആക്രമണക്കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. 309 കേസുകളാണ് ഇകകാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. 2011, 2012, 2013 വര്‍ഷങ്ങളില്‍ യഥാക്രമം 83, 85, 66 ആസിഡ് ആക്രണക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

Latest