മുത്ത് നബിയെ പിന്തുടരണം: ഷിറിയ ആലികുഞ്ഞി മുസ്‌ലിയാര്‍

Posted on: April 11, 2015 5:39 am | Last updated: April 10, 2015 at 10:39 pm

കല്‍പ്പറ്റ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ചര്യ മുറുകെ പിടിച്ചാല്‍ മാത്രമെ മനുഷ്യന്‍ പൂര്‍ണനാകൂവെന്ന് സമസ്ത ഉപാധ്യക്ഷന്‍ ഷിറിയ ആലികുഞ്ഞി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. സ്വലാത്ത് വര്‍ധിപ്പിക്കുകയും മുത്ത് നബി മുഖേന അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്താല്‍ വിജയം കൈവരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ ഫലാഹില്‍ നടന്ന സ്വലാത്ത് മജ്‌ലിസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമസ്ത ജില്ലാ പ്രസിഡന്റ് ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കുഞ്ഞിമൊയ്തീന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. ഹംസ അഹ്‌സനി, കെ കെ മുഹമ്മദലി ഫൈസി, ചെറുവേരി മുഹമ്മദ് സഖാഫി, ഉസ്മാന്‍ മുസ്‌ലിയാര്‍, മമ്മൂട്ടി മുസ്‌ലിയാര്‍ പടിഞ്ഞാറത്തറ,ഫിറോസ് ബുഖാരി എന്നിവര്‍ സംബന്ധിച്ചു. കെ എസ് മുഹമ്മദ് സഖാഫി സ്വാഗതവും ഉമര്‍ സഖാഫി ചെതലയം നന്ദിയും പറഞ്ഞു. ഫലാഹ് സ്ഥാപനങ്ങളിലെ ദഅ്‌വാ കോളജ്, അഗതി മന്ദിരം, ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് എന്നിവിടങ്ങളിലേക്കുള്ള അഡ്മിഷന്‍ ഫോറം വിതരണോദ്ഘാടനവും അലികുഞ്ഞി ഉസ്താദ് നിര്‍വഹിച്ചു.