ഡല്‍ഹിയില്‍ യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Posted on: April 10, 2015 9:18 pm | Last updated: April 11, 2015 at 12:06 am

stop rapeന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. രൗജൗറി ഗാര്‍ഡനിലെ ഒരു ഷോപ്പിങ് മാളിലെ ജീവനക്കാരിയാണ് പീഡനത്തിനിരയായത്. മെട്രോ സ്‌റ്റേഷനായ ദ്വാരക മോറില്‍ നിന്നും മധുവിഹാറിലുള്ള വീട്ടിലേക്ക് ടാക്‌സി വിളിച്ചതായിരുന്നു യുവതി. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കാറില്‍ ഗ്യാസ് നിറക്കാനെന്ന വ്യാജേന രമേശ് ഒരൊഴിഞ്ഞ സ്ഥലത്തേക്ക് വണ്ടി കൊണ്ടുപോവുകയും അവിടെ വച്ച് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.

വഴിയരികില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ട ഒരു സ്‌കൂട്ടര്‍ യാത്രക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പിടികൂടുകയുമായിരുന്നു. മുന്‍പും ചില പീഡനക്കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ രമേശ് കുമാറെന്ന് പൊലീസ് പറഞ്ഞു.