ഐ ടി എന്‍ട്രസ് മാതൃക പരീക്ഷ 17,18 തീയതികളില്‍

Posted on: April 10, 2015 5:31 am | Last updated: April 9, 2015 at 10:31 pm

പാലക്കാട്: കേരള സര്‍ക്കാര്‍ മെഡിക്കല്‍എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് മുന്നോടിയായി നടത്തിയ സൗജന്യ പരിശീലനക്ലാസുകളില്‍ തിരക്ക്. ഗവണ്‍മെന്റിന്റെ ഐ ടി അറ്റ്‌സ്‌കൂള്‍ പ്രോജക്ടാണ് പരിശീലനക്ലാസുകള്‍ നല്‍കുന്നത്.
സംസ്ഥാനത്തെ 140ഓളം താലൂക്കുകളിലെ സ്‌കൂളുകളില്‍ കോച്ചിങ്‌സൗകര്യം ലഭ്യമാണ്. ഓരോ താലൂക്കിലെയും സ്‌കൂളുകളില്‍ ഇതിനായി സൗകര്യം ഒരുക്കിയിരുന്നു. ഓരോ സ്‌കൂളിലും 30 വിദ്യാര്‍ഥികള്‍ക്കുള്ള കോച്ചിങ് സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാല്‍, മിക്ക സ്‌കൂളുകളിലും കോച്ചിങ്ങിനായെത്തിയ വിദ്യാര്‍ഥികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. 30 വിദ്യാര്‍ഥികള്‍ എത്തേണ്ടസ്ഥാനത്ത് പാലക്കാട് മോയന്‍ സ്‌കൂളിലെത്തിയത് 144 കുട്ടികളായിരുന്നു.
ജില്ലയില്‍ ഏകദേശം 650 കുട്ടികള്‍ പരിശീലനക്ലാസുകള്‍ക്കെത്തിയെന്ന് ഐ ടി അറ്റ് സ്‌കൂള്‍ പ്രോജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് പ്രിയ പറഞ്ഞു. ഈവര്‍ഷം എന്‍ട്രന്‍സ് പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കോച്ചിങ് പരിശീലനം ലഭ്യമാണ്. ഏത് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി മാര്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ല. ഓരോ വിഷയത്തിലും അതത് വിഷയങ്ങളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. വിദഗ്ധരുടെ ക്ലാസുകളുടെ ശബ്ദരേഖയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ജനവരിയില്‍ ആരംഭിച്ച ക്ലാസുകള്‍ 19 വരെ ഉണ്ടാകും. 17, 18 തീയതികളില്‍ മാതൃകാപരീക്ഷയും നടത്തും