എസ് എസ് എഫ് ഗ്രാമസഞ്ചാരം 11, 12, 23 തീയതികളില്‍

Posted on: April 10, 2015 5:30 am | Last updated: April 9, 2015 at 10:30 pm
SHARE

പാലക്കാട്: ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ഗ്രാമസഞ്ചാരത്തിന് ഈ മാസം 11, 12, 23 തീയതികളില്‍ ജില്ലയിലെ 49 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ന്യൂജനറേഷന്‍ ട്രെന്റായ ആഭാസ സമരത്തേയും അശ്ലീലവത്ക്കരണത്തെയും അധാര്‍മിക പ്രവണതകളേയും തുറന്ന് കാട്ടി വിദ്യാര്‍ഥി തലമുറയെ ബോധവത്ക്കരിക്കുകയാണ് യാത്ര ലക്ഷ്യമിടുന്നത്.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുല്‍ റസാഖ് സഖാഫി, സംസ്ഥാന സെക്രട്ടറിമാരായ റശീദ് മാസ്റ്റര്‍ നരിക്കോട്, മുഹമ്മദലി കിനാലൂര്‍, സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍,സംസ്ഥാന ഉപാധ്യക്ഷന്‍സൈനുദ്ദീന്‍ സഖാഫി എന്നിവരാണ ജാഥയെ നയിക്കുന്നത്.
യാത്രയുടെ ജില്ലാതല ഉദ്ഘാടനം 11ന് ഉച്ചക്ക് രണ്ടിന് ചടനാംകുര്‍ശി ടിപ്പുസുല്‍ത്താന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി നിര്‍വഹിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എസ് ജെ എം ജില്ലാ സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര പങ്കെടുക്കും.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഗ്രാമസഞ്ചാരത്തില്‍ എസ് എസ് എഫ് ജില്ലാ നേതാക്കളായ പി സി അശറഫ് സഖാഫി അരിയൂര്‍, യൂസഫ് സഖാഫി വിളയൂര്‍, യഅഖൂബ് പൈലിപ്പുറം, സൈതലവി പൂതക്കാട്, തൗഫീഖ് അല്‍ഹസനി ജൈനിമേട്, ജാബിര്‍ സഖാഫി മാപ്പാട്ടുകര, നവാസ് പഴമ്പാലക്കോട്, റഫീഖ് കയിലിയാട്, സലാം സഖാഫി പാലക്കാട്, ബശീര്‍ സഖാഫി വണ്ടിത്താവളം, നൗഫല്‍ പാവുകോണം, ഷഫീഖ് അല്‍ഹസനി കൊമ്പം, ആബീദ് സഖാഫി കരിങ്ങനാട് യാത്രയെ അനുഗമിക്കും.
പത്രസമ്മേളനത്തില്‍ ജില്ലാട്രഷറര്‍ തൗഫീഖ്അല്‍ഹസനി, റഫീറ് കയിലിയാട്, സലാം സഖാഫി പങ്കെടുത്തു.