Connect with us

International

ആന്തമാന്‍ കടലില്‍ നൂറ് യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് പൊട്ടിത്തെറിച്ചു

Published

|

Last Updated

ബാങ്കോംഗ്:ആന്തമാന്‍ കടലില്‍ നൂറ് യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് പൊട്ടിത്തെറിച്ചു. ബോട്ടിലുണ്ടായിരുന്ന ഒരു കുട്ടിയൊഴികെ മുഴുവന്‍ യാത്രക്കാരും തലനാരിഴക്ക് രക്ഷപ്പെട്ടു. 12 വയസ്സായ ഇസ്‌റാഈലി പെണ്‍കുട്ടി കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രാബിയില്‍ നിന്ന് ഫുക്കെറ്റിലേക്ക് പോകുകയായിരുന്ന ഓ നാങ് പ്രിന്‍സസ് എന്ന ബോട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. നടുക്കടലില്‍വെച്ച് ബോട്ടിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് വിവരം. എന്നാല്‍ തീ കണ്ട ഉടന്‍ തന്നെ മറ്റൊരു ബോട്ടില്‍ യാത്രക്കാരെ രക്ഷപ്പെടുത്താനായത് വന്‍ ദുരന്തം ഒഴിവാക്കി.

ആന്തമാന്‍ കടലില്‍ തായ്‌ലാന്‍ഡ് തീരത്തിന് സമീപമാണ് അപകടമുണ്ടായത്. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബോട്ടിലുണ്ടായിരുന്നു.